ബാലുശ്ശേരിയിൽ യുവതിയുടെ സ്വര്‍ണമാല കവർന്ന കേസിൽ തലയാട് സ്വദേശി പിടിയിൽ
ബാലുശ്ശേരി: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്ന് കടന്നുകളഞ്ഞ യുവാവ് പോലീസിന്റെ പിടിയിലായി. തലയാട് സ്വദേശിയായ സഹൽ ആണ് വയനാട്ടിൽ വെച്ച് പിടിയിലായത്.
കഴിഞ്ഞ ദിവസം ബാലുശ്ശേരി സന്ധ്യാ റോഡിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ മാല പൊട്ടിച്ചെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വയനാട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
