പെരുമ്പാമ്പിനെ പിടികൂടി

 
​പൂനൂർ: കോഴിക്കൂടിന് മുകളിൽ അഭയം പ്രാപിച്ച പെരുമ്പാമ്പിനെ വനംവകുപ്പ് ജീവനക്കാരെത്തി സുരക്ഷിതമായി പിടികൂടി. കോളിക്കൽ വേണാടി സൈനബയുടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടിന് മുകളിലാണ്  പെരുമ്പാമ്പിനെ കണ്ടത്.  
​കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കൂട്ടിന് മുകളിൽ ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. 

തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.  
​ഉടൻ തന്നെ സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗം പാമ്പിനെ പിടികൂടി. പ്രാഥമിക പരിശോധനകൾക്ക് ശേഷം പാമ്പിനെ ആളൊഴിഞ്ഞ ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.