താമരശ്ശേരിയിൽ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി. കെ. റഹീം (49) ആണ് മരണപ്പെട്ടത്.

​കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.