കരണ്ട് പോയോ ?ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം
മഴയുടെ ലഭ്യത കുറഞ്ഞതും അന്തരീക്ഷ താപനില വർധിച്ചതും വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യം കൂടിയതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി.
നിയന്ത്രണം വേണ്ടി വരികയാണെങ്കിൽ രാത്രി ഏഴ് മണിക്ക് ശേഷമായിരിക്കും ഇത് നടപ്പിലാക്കുക. വൈദ്യുതിയുടെ കുറവ് കണക്കിലെടുത്ത് പത്ത് മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീളുന്ന നിയന്ത്രണങ്ങളാണ് പ്രതീക്ഷിക്കുന്നത്.
