ബാലുശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനിയായ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കാക്കൂര്‍ സ്വദേശി ഷാരോണ്‍ പി.വി (19) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കാക്കൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.