മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കൊച്ചി ∙ വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ മറിയം പൈലി (ചിന്ന–71)യാണു മരിച്ചത്. സംസ്കാരം നടത്തി.

തിങ്കൾ വൈകിട്ടു വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കത്തിയ മെഴുകുതിരി വസ്ത്രത്തിലേക്കു വീണു പൊള്ളലേൽക്കുകയായിരുന്നു. ഇവർക്ക് വലതു കൈക്ക് സ്വാധീനം കുറവായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 40% പൊള്ളലേറ്റിരുന്നു. എളമക്കര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.