എയിംസ് താമരശ്ശേരി താലൂക്കിലെ കിനാലൂരിൽ തന്നെ സ്ഥാപിക്കണം.

താമരശ്ശേരി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കിനാലൂരിൽ തന്നെ എയിംസ് ആരംഭിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. എയിംസ് ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ അക്വയർ ചെയ്ത് കേന്ദ്ര ആരോഗ്യ വകുപ്പിന് കൈമാറണം. എയിംസ് എത്രയും വേഗം കിനാലൂരിൽ യാഥാർഥ്യമാക്കുന്നതിന് രാഷ്‌ടീയം മറന്ന് ജനപ്രതി നിധികൾ പ്രയക്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ അതിർത്തിയിൽ നിന്ന് 10km ദൂരമെ കിനാലൂരിലേക്ക് ഉള്ളൂ. എയിംസ് കിനാലൂരിൽ ലഭിച്ചാൽ കട്ടിപ്പാറ പോലുള്ള മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടും. യോഗത്തിൽ കെ. വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷാൻ കട്ടിപ്പാറ . രാജു തുരുത്തിപ്പള്ളി . സലിം പു ല്ലടി.കുഞ്ഞാലിക്കുട്ടി. എൻ. പി. മണിമല റെജി എന്നിവർ സംസാരിച്ചു.