ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ മരിച്ചു; ദുരൂഹതയെന്ന് കുടുംബം


ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ആശുപത്രിയില്‍ മരിച്ചു. ആറ് മാസം ഗര്‍ഭിണിയായിരിക്കെ ഒന്നര മാസം മുമ്പാണ് പയ്യോളി സ്വദേശിനി ഷെമീമയെ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.