അലീന വിജയകുമാറിന് തനിമ മ്യൂസിക് കൂട്ടായ്മയുടെ ആദരം

​പുതുപ്പാടി: എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ മ്യൂസിക് കൂട്ടായ്മ സംഘടിപ്പിച്ച ദേശീയഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രൂപ്പ് ഗായിക അലീന വിജയകുമാറിനെ മെമെന്റോ നൽകി ആദരിച്ചു.
​പുതുപ്പാടി പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.എം.എ. റഷീദ് മെമെന്റോ സമർപ്പിച്ചു.
​ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. അബൂബക്കർ, എൻ. അഹമ്മദ്‌കുട്ടി മലപുറം , പി.പി. മജീദ് പെരുമ്പള്ളി, ബിന്ദു വിജയകുമാർ, രമ്യ മോഹൻദാസ്, അലൻ വിജയകുമാർ എന്നിവർ പങ്കെടുത്തു. താമരശ്ശേരി കാരാടി കാർഷിക ബാങ്ക് ഉദ്യോഗസ്ഥൻ വിജയകുമാർ  മകളാണ് അലീന.