താമരശ്ശേരി - പള്ളിപ്പുറം റോഡിൽ സിമന്റ് ലോറി ചളിയിൽ താണു: ബസ് സർവീസ് നിർത്തിവെച്ചു, ഗതാഗതതടസ്സം
താമരശ്ശേരി: താമരശ്ശേരി - പള്ളിപ്പുറം റോഡിലെ വാടിക്കലിൽ സിമന്റ് ലോറി ചളിയിൽ താഴ്ന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം നേരിടുന്നു.
ഈ വഴിയുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
കഴിഞ്ഞ ഒരു മണിക്കൂറോളമായി റോഡിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യം നേരിടുന്നു.
