ആസിം അബ്ദുൽ ഖാദിറിന് ഉപഹാരം നൽകി അനുമോദിച്ചു



​തച്ചംപൊയിൽ പ്രദേശത്ത് നിന്ന് ഇക്കഴിഞ്ഞ നീറ്റ് 2026 പരീക്ഷയിൽ കേരള തലത്തിൽ 143-ാം റാങ്ക് നേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പ്രവേശനം നേടിയ ആസിം അബ്ദുൽ ഖാദിറിനെ (സക്കീർ മാസ്റ്റർ - നുസ്രത്ത് ബീഗം ദമ്പതികളുടെ മകൻ, ഇടകുന്നിമ്മൽ) SDPI തച്ചംപൊയിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

​തച്ചംപൊയിലിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ സിറാജ് തച്ചംപൊയിൽ, റാഫി തച്ചംപൊയിൽ, അഷറഫ് ഇ.കെ., അബ്ദുൽ അസീസ്, അഫ്സൽ സി.എൽ.ടി. കൂടാതെ വിദ്യാർത്ഥിയുടെ രക്ഷിതാവ് സക്കീർ ഇ.കെ. എന്നിവർ പങ്കെടുത്തു.