ഓണപ്പൊലിമയിൽ ചമൽ; അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ വിപുലമായ ആഘോഷം
താമരശ്ശേരി : ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുമായി നടത്തിയ വിളംബര ജാഥ, വിവിധ ഓണ മത്സരങ്ങൾ, ഓണസദ്യ, വടംവലി തുടങ്ങിയ പരിപാടികളോടെയാണ് ആഘോഷം നടന്നത്.
രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുമായി നടത്തിയ വിളംബര ജാഥയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബിഷ് പി.കെ., നിഷ ബിനു , ചന്ദ്രബോസ്, ശീലത വിജയൻ, സുധീഷ് പി.കെ, വിഷ്ണു സ്
ചുണ്ടൻകുഴി എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ, ദമ്പതികൾ എന്നിവർക്കായി വിവിധ ഓണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾക്കൊപ്പം മുതിർന്നവർക്കായുള്ള മത്സരങ്ങളും ആവേശകരമായി നടന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉച്ചയോടെ സാംസ്‌കാരിക നിലയം ഒരുക്കിയ ഓണസദ്യയിൽ നിരവധി പേർ പങ്കെടുത്തു. എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ ആസ്വദിച്ചത് ആഘോഷത്തിന് കൂടുതൽ മികവേകി.
തുടർന്ന് നടന്ന വടംവലി മത്സരം ഏറെ ആവേശകരമായി. പുരുഷമ്മാരുടെയും, സ്ത്രീകളുടെയും വിവിധ ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിന് കാണികളുടെ പിന്തുണയും ആവേശം പകർന്നു. വടംവലി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾക്കൊപ്പം ക്യാഷ് പ്രൈസും നൽകി.
കുട്ടികളും മുതിർന്നവരും കുടുംബങ്ങളും ഒരുമിച്ച് പങ്കെടുത്ത ആഘോഷം അംബേദ്കർ സാംസ്‌കാരിക നിലയത്തിലെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഓണാഘോഷമായി മാറി. നാട്ടുകാരുടെ സജീവ പങ്കാളിത്തം പരിപാടികൾക്ക് കൂടുതൽ നിറവും ആവേശവും പകർന്നു.
സുരേഷ് കെ.പി, ബിനു എൻ.കെ, ജോനിഷ അഭിലാഷ്, രാജേഷ് കെ.പി, രാജൻ കെ.പി, ഷൈജ, ബൈജു കുട്ടൻ, മിനി നാരായൺകുട്ടി, ബാബു കെ.കെ, നിഷ അയ്യപ്പൻ, സതീഷ് കുമാർ, റീജ ബാബു, ഗോകുൽ ചമൽ, പ്രവീണ ജിനേഷ്, ഹാസിഫ് ചുണ്ടൻകുഴി, വിശാഖ് വാവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
