താമരശ്ശേരി: സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചു. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
​ഒരേ ഡ്രസ്സ് കോഡിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നത് പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞതാണ് തർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിച്ചത്. ഏതോ ആയുധമുപയോഗിച്ചാണ് മർദ്ദനമേൽപ്പിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
​സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ കെ.കെ, റിഷാൻ, മുഹമ്മദ് അമീൻ വി.കെ എന്നിവർക്ക് മുഖത്ത് പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളെക്കൂടാതെ മറ്റ് നിരവധി വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റിട്ടുണ്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടിയവർ വ്യക്തമാക്കി