കിടപ്പ് രോഗികളുടെ ഗൃഹ സന്ദർശനം നടത്തി
താമരശ്ശേരി : സുരക്ഷാ പെയിൻ പാലിയേറ്റീവ് താമരശ്ശേരി സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി, കട്ടിപ്പാറ, ഉണ്ണികുളം, , പുതുപ്പാടി, ഓമശ്ശേരി കൊടുവള്ളി കിഴക്കോത്ത് എന്നീ പ്രദേശത്തെ 18 ഓളം മേഖല കമ്മിറ്റികളും വളണ്ടിയർമാരും സുരക്ഷാ പാലിയേറ്റീവിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച്
പാലിയേറ്റീവ് ദിനാചരണവും കിടപ്പുരോഗികളുടെ ഗൃഹ സന്ദർശനവും നടത്തി . താമരശ്ശേരി നോർത്തിലെ മേഖലയിൽ വളണ്ടിയർമാരുടെ ഗൃഹ സന്ദർശനം നടന്നു സന്ദർശന സമയം രോഗികളുടെ പ്രാഥമിക പരിശോധനയും നടന്നു.
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി താമരശ്ശേരി സോണൽ രക്ഷാധികാരി
ടി സി വാസു താമരശ്ശേരി നോർത്തിലെ ഗൃഹ സന്ദർശനം ഉദ്ഘാടനം ചെയ്തു.
സോണൽ കൺവീനർ
പി എം അബ്ദുൽ മജീദ്
നോർത്ത് മേഖല കൺവീനർ ഇൻ ചാർജ് കെ ടി ഷംസീർ വളണ്ടിയറും മേഖല ഭാരവാഹി കൂടിയായ എൻ പി സുന്ദരൻ. സുരക്ഷയുടെ സിസ്റ്റർ വി ഷിജി വളണ്ടിയർമാരായ ജസീർ കമ്മട്ടേരി രതീഷ് മൂന്നാം തോട് തുടങ്ങിയവർ സ്കോഡിൽൽ പങ്കെടുത്തു.
