കോരങ്ങാട് പിക്കപ്പ് വാനിന് പിന്നിൽ ബസിടിച്ച് അപകടം.
താമരശ്ശേരി: സംസ്ഥാനപാതയിലെ കോരങ്ങാട് ബസ് പിക്കപ്പ് വാനിന് പിന്നിലിടിച്ച് അപകടം. പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന തടി കയറ്റിയ പിക്കപ്പ് വാനിന് പിന്നിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു തടികൾ തോട്ടിലേക്ക് വീഴുകയും ചെയ്തു. ആർക്കും കാര്യമായ പരിക്കില്ല.
