കോരങ്ങാട് ജി.എൽ.പി. സ്കൂളിൽ വാട്ടർ കൂളർ സമർപ്പിച്ചു
കോരങ്ങാട്: വിദ്യാർഥികളുടെ ദാഹമകറ്റാൻ ആശ്വാസമായി കോരങ്ങാട് ജി.എൽ.പി. സ്കൂളിൽ വാട്ടർ കൂളർ സമർപ്പിച്ചു.
സ്പോൺസർ. ടി.പി. അബ്ദുൾ റസാക്കിന്റെ സാന്നിധ്യത്തിൽ നടന്ന വാട്ടർ കൂളർ സമർപ്പണച്ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ്. മഹേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ വാർഡ് മെമ്പർ ഫസീല ഹബീബ്, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി രശ്മി, വാർഡ് വികസന സമിതി കൺവീനർ. രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
വിദ്യാർഥികളുടെ ക്ഷേമത്തിനും സ്കൂളിന്റെ വികസനത്തിനും പിന്തുണയേകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
എസ്.എം.സി., പി.ടി.എ., എം.പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
