ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, വ്യാജ സിദ്ധൻ പിടിയിൽ
യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ രാത്രി പ്രതിയെ പ്രതികൂടിയത്. സിദ്ധനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് നേരത്തെ നാട്ടുകാർ ഇയാളുടെ ചികിത്സാ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
വ്യാജന്മാരുടെ മുന്നിൽ തല വെച്ച് സ്വയം കെണിയിലേക്ക് എടുത്തുചാടുന്നവരാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാവുന്നത്.
സിദ്ധന്റെയടുത്ത് ചികിത്സയ്ക്ക് എത്തുന്നവർക്ക് മുൻകൂട്ടി സമയം നിശ്ചയിച്ചു നൽകാറാണ് പതിവ്. ചികിത്സക്കായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ചുരുങ്ങിയത് ഒരാൾക്ക് രണ്ടു മണിക്കൂറോളം എടുക്കും. മുറിക്കകത്തു കയറി അൽപം കഴിഞ്ഞാൽ കാമകേളികൾ ആരംഭിക്കും, ഇരകൾ പലരും നാണക്കേട് ഭയന്ന് സംഭവം പുറത്തു പറയാത്തതാണ് ഇയാൾക്ക് പ്രേരണയാവുന്നത്. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. സ്ത്രീയെ മാനഭംഗപ്പെടുത്തിയതിനും , ലൈംഗിക പീഡനത്തിനും മടകമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
