താമരശ്ശേരി താലൂക്ക് ആശുപത്രി ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തി ഉത്തരവിറങ്ങി
താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉത്തരവിറങ്ങി. ഇതോടെ ചികിത്സാ സൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങളാണ് നടപ്പിലാവുക.
ഒരു താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി മാറുന്നതോടെ (Taluk Headquarters Hospital - THQH) ഭരണപരമായ പദവിയിലും ചികിത്സാ സൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങളാണ് വന്നു ചേരുക. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (IPHS) മാനദണ്ഡങ്ങൾക്കനുസരിച്ച് ആ താലൂക്കിലെ പ്രധാന റഫറൽ കേന്ദ്രമായി ഈ ആശുപത്രി മാറും.
