കോരങ്ങാട് ജി.എൽ.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കോരങ്ങാട് ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുട്ടികളുടെ പഠനം കൂടുതൽ കാര്യക്ഷമവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഔപചാരിക ഉദ്ഘാടനം താമരശ്ശേരി എ.ഇ.ഒ. കെ.വി. പ്രമോദ് നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് മഹേന്ദ്രൻ എ.ടി. അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് സുജീഷ്, സീനിയർ അസിസ്റ്റന്റ് രമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രുതി ടീച്ചർ നന്ദി രേഖപ്പെടുത്തി.
അധ്യാപകരും വിദ്യാർഥികളും പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സ്കൂളിലെ ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തെ സുപ്രധാനമായ ഒരു പുതിയ ചുവടുവെപ്പിന് ചടങ്ങ് തുടക്കം കുറിച്ചു.
