രാത്രി വൈദ്യുതി നിയന്ത്രണം തുടരും: കെഎസ്ഇബി
ഇന്ന് രാത്രിയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ആറ് പതിനഞ്ച് മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താവും നിയന്ത്രണം. 900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതി.
രാത്രിയില്‍ യൂണിറ്റിന് പതിമൂന്നിലേറെ രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. കോടികളുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ആദ്യമായി ഇന്ന് അന്‍പത് മെഗാവാട്ട് വൈദ്യുതി കൂടുതലായി കിട്ടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു
