താമരശ്ശേരി കോടതിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല
താമരശ്ശേരി: താമരശ്ശേരി കോടതിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരി ഭാഗത്തുനിന്നും വന്ന് അശ്രദ്ധമായി പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞ കാറിൽ, താമരശ്ശേരി ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
ഇന്ന് രാവിലെ ബിഷപ്പ് ഹൗസിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു.
