കോരങ്ങാട് പോലീസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

​താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം പോലീസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

​താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് ഇരുമ്പ് പൈപ്പുമായി പോവുകയായിരുന്ന ലോറിയിൽ എതിർദിശയിൽ നിന്നെത്തിയ പോലീസ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. എന്നാൽ പോലീസ് ബസ്സിന്റെ പിൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.