മിനിമം ചാര്ജ് 20 രൂപയാക്കണം; നവംബര് മൂന്ന് മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല പണിമുടക്കിലേക്ക്
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്. പ്രിയദര്ശിനി പദ്ധതിയിലൂടെയുളള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്ജ് വര്ധിപ്പിക്കുക, വിദ്യാര്ത്ഥികളുടെ കണ്സഷന് നിരക്ക് വര്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം.
കേരള ബസ് ട്രാന്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫിസില് ചേര്ന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
സ്ത്രീകള്ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആര്.ടി.സിയുടെ പ്രിയദര്ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള് കനത്ത നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നത്.
