നിയന്ത്രണമുള്ള വസ്തുവുമായി സൗദിയിൽ പിടിയിലായ മലയാളി നഴ്സിനെ വിട്ടയച്ചു
റിയാദ്: നിയന്ത്രണമുള്ള വസ്തുവുമായി സൗദിയിൽ പിടിയിലായ മലയാളി നഴ്സിനെ വിട്ടയച്ചു. വയനാട് സ്വദേശിയായ നഴ്സ് ഫിലോമിനയെയാണ് ഡ്രഗ് കൺട്രോൾ വിഭാഗം റിയാദിൽ വിട്ടയച്ചത്. രാജ്യത്ത് നിയന്ത്രണമുള്ള വസ്തു ഇവരിൽ നിന്നും കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്. ഫിലോമിനയെ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
