താമരശ്ശേരിയിൽ വീടുകൾക്ക് പിന്നിൽ നഗ്നനായ യുവാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

​താമരശ്ശേരി:താമരശ്ശേരി പട്ടണത്തിൽ പോലീസ് സ്റ്റേഷന് മുൻവശത്തായി ഒതയോത്ത് ഭാഗത്ത് വീടുകൾക്ക് പിന്നിൽ നഗ്നനായ യുവാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്ററിൽ താഴെ മാത്രം അകലെയുള്ള പ്രദേശത്താണ് ഈ സാമൂഹ്യവിരുദ്ധന്റെ നിരന്തരമായ അഴിഞ്ഞാട്ടം.

​മുമ്പ് രണ്ടുതവണ ഇതേ പ്രദേശത്ത് യുവാവ് നഗ്നനായി എത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ വീടുകൾക്ക് പിന്നിലെത്തി ജനലുകളിലൂടെ അകത്തേക്ക് നോക്കുന്ന നിലയിൽ ഇയാൾ വീണ്ടും എത്തിയത്.

​ഇതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള പ്രദേശത്ത് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരിൽ വലിയ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.