താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ മുഴുവൻ സീറ്റും നേടി എസ്എഫ്ഐ
താമരശ്ശേരി: താമരശ്ശേരി ഐഎച്ച്ആർഡി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എസ്എഫ്ഐ തകർപ്പൻ വിജയം . മത്സരിച്ച ഏഴ് ജനറൽ സീറ്റുകളിലും മികച്ച ഭൂരിപക്ഷം നേടിയാണ് എസ്എഫ്ഐ എതിരാളികളെ പിന്നിലാക്കിയത്. ആകെയുള്ള 15 സീറ്റിലാണ് എസ്എഫ്ഐ വിജയം നേടിയത്.
ചെയർപേഴ്സണായി അഭിരാം വിനോദ് (263 വോട്ട്), വൈസ് ചെയർപേഴ്സണായി അശ്വിക അശോക് വി (231 വോട്ട്), ജോയിന്റ് സെക്രട്ടറിയായി അനൂശ്രീ കെ (232 വോട്ട്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: വിഷ്ണു സത്യൻ (യു.യു.സി - 288 വോട്ട്), അനന്തകൃഷ്ണൻ എം. നായർ (ഫൈൻ ആർട്സ് സെക്രട്ടറി - 237 വോട്ട്), സീതൾ കെ.പി (ചീഫ് സ്റ്റുഡന്റ് എഡിറ്റർ - 256 വോട്ട്), ഇഷാൽ നിയാസ് പി.എം (ജനറൽ ക്യാപ്റ്റൻ - 248 വോട്ട്).
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (UUC) വിജയിച്ച വിഷ്ണു സത്യനാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടും (288) ഏറ്റവും ഉയർന്ന ഭൂരിപക്ഷവും (243) നേടിയത്. വിജയാഹ്ളാദത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി.
