കോരങ്ങാട് ജി.എൽ.പി. സ്കൂളിൽ പലഹാരമേളയും ലോക കൈകഴുകൽ ദിനാചരണവും സംഘടിപ്പിച്ചു


കോരങ്ങാട്: രുചിവൈവിധ്യം പകർന്ന് പലഹാരമേളയും ശുചിത്വത്തിലൂടെ ആരോഗ്യം എന്ന സന്ദേശവുമായി ലോക കൈകഴുകൽ ദിനാചരണവും കോരങ്ങാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു.   പരിപാടിയിൽ പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. പ്രതിനിധികളും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. പലഹാരമേളയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് മഹേന്ദ്രൻ എ.ടി. നിർവഹിച്ചു. ലോക കൈകഴുകൽ ദിനാചരണത്തിന്റെ ലക്ഷ്യവും പ്രാധാന്യവും മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഇസാ കാജൽ നൂർ അസംബ്ലിയിൽ കൂട്ടുകാരുമായി പങ്കുവെച്ചു. ശരിയായ രീതിയിൽ കൈകഴുകേണ്ട ഘട്ടങ്ങൾ രജനി ടീച്ചർ കുട്ടികൾക്ക് മാതൃകയായി കാണിച്ചുകൊടുത്തു.

വിവിധതരം പലഹാരങ്ങളുടെ രുചി ആസ്വദിച്ചും സൗഹൃദം പങ്കുവെച്ചും കുട്ടികൾ പരിപാടിയിൽ പങ്കുചേർന്നു. വ്യക്തിശുചിത്വത്തിന്റെയും കൈകഴുകലിന്റെയും പ്രാധാന്യം ഓർമിപ്പിച്ച പരിപാടി ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതിനുള്ള സന്ദേശം പകർന്നു.