തിരികെ പോകാൻ വിമാനം ലഭിക്കാത്ത സാഹചര്യം; ഉംറ തീർഥാടകർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്


ജിദ്ദ: സൗദിയിലേക്ക് പുതുതായി ഉംറക്ക് വരുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പരിഗണിക്കണമെന്നും തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്തതാണ് സാഹചര്യമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചു.

അതേസമയം, നിലവിൽ കുടുങ്ങിയവർ വിവരങ്ങൾ കോൺസുലേറ്റിനെ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. ബദൽ സംവിധാനമൊരുക്കാൻ ഇന്ത്യൻ മിഷന് കീഴിൽ ശ്രമം തുടരുകയാണെന്നും അറിയിച്ചു. വിമാന സർവീസ് റദ്ദായതിനെ തുടർന്ന് കുടുങ്ങിയവർ സഹായത്തിന് ജിദ്ദ, മക്ക ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്ഡസ്‌കിൽ ബന്ധപ്പെടണം. അതേസമയം, വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് കോപ്പികൾ എന്നിവ പരസ്യമായി പങ്കുവെക്കരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. കോൺസുലേറ്റിന്റെ മക്കയിലെ ഹെൽപ് ലൈൻ: +966 553646966.