താമരശ്ശേരി ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ്
താമരശ്ശേരി : മാറി വരുന്ന കാലത്തിനനുസരിച്ച് നാടിനും സമൂഹത്തിനും ഗുണകരമാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ ചിട്ടപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് താമരശ്ശേരി ബി.ആർ.സി. ഓഡിറ്റോറിയത്തിൽ നടന്ന ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് മീറ്റിംഗ് അഭിപ്രായപ്പെട്ടു. താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ വി ഉദ്ഘാടനം ചെയ്തു. വയനാട്, കോഴിക്കോട് ജില്ലാ ഐ. എം.ഇ ഡോ മുഹമ്മദ് മുസ്ത അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബി പി സി നൗഫൽ ടി. പി മുഖ്യപ്രഭാഷണം നടത്തി.
പരിസരം ഇന്ന് ഏറെ മലീമസമാണ്. പുതിയ തലമുറയെ വഴി തെറ്റിക്കാനായി മദ്യ, മയക്ക്മരുന്ന് ലോബികൾ കഴുകക്കണ്ണുകളുമായി പരിസരം കയ്യടക്കി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ക്ലാസ് റൂം പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ വാർത്തെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. വിവര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ആ മുന്നേറ്റത്തിനനുസരിച്ച് മാറാൻ അധ്യാപകർ തയ്യാറാവണമെന്നും അവർ അഭിപ്രായപെട്ടു.
കെ അബ്ദുൽ നാസർ, കെ.സി സുലൈഖ ടീച്ചർ ആശംസകൾ നേർന്നു. എ. ടി. സി സെക്രട്ടറി ടി എം നൗഫൽ സ്വാഗതവും സി.പി. സാജിദ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി ഡോ മുഹമ്മദ് മുസ്തഫ, ഐ എം ജി ഇ സുലൈഖ ടീച്ചർ, അശ്റഫ് പി.വി, സി.പി സാജിദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അധ്യാപക മൽസരം, ഉപജില്ലാ കലാമേള, അന്താരാഷ്ട്ര അറബിക് ദിനാചരണം തുടങ്ങിയവക്ക് എ.ടി.സി രൂപം നൽകി. കെ ഹഫ്സ ടീച്ചർ, ടി. മുഹമ്മദ് മാസ്റ്റർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. പി. കെ അബ്ദുല്ല മാസ്റ്റർ, പി ഷറഫുദ്ദീൻ മാസ്റ്റർ, വി.കെ നൗഷാദ് മാസ്റ്റർ, എൻ.പി റസീല, ജഅഫർ സാദിഖ്, മുഹമ്മദ് ഫസൽ, ബാസിമ ടീച്ചർ, എൻ.പി. റസീല, ഐ.പി.മൂസ, വി.എം ഫൈസൽഎന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഫോട്ടോ: താമരശ്ശേരി ഉപജില്ലാ അറബിക് അധ്യാപക സംഗമം എ ഇ എ പ്രമോദ് പിവി ഉദ്ഘാടനം ചെയ്യുന്നു.
