ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ചേരാനല്ലൂരില്‍ അഡീഷനൽ ജഡ്ജിയുടെ 17 കാരനായ മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടയുടമ മരിച്ചതില്‍ സിഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്പെന്ഷന്. സിഐ: ശ്യാംകുമാര്‍, എസ്എച്ച്ഒ: വിശ്വജിത്ത്, എസ്സിപിഒ:അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. വാഹന ഉടമയായ അഡീഷനൽ ജഡ്ജിക്കെതിരെ കേസെടുത്ത വിവരം ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതിനിടെ കാറോടിച്ച പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി. കാറിന്റെ ആര്.സി മോട്ടര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. തന്റെ അറിവോടെയല്ല 17 കാരനായ മകൻ വാഹനമോടിച്ചതെന്ന് പിതാവും വാഹനമുടമയുമായ അഡീഷനൽ ജഡ്ജി പൊലീസിനോട് പറഞ്ഞു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവു നശിപ്പിക്കാൻ 17 കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തു. ജഡ്ജിയെ അറസ്റ്റു ചെയ്യണം, 17കാന്റെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി വേണം എന്നീ ആവശ്യങ്ങളാണ് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് വൈകുന്നേരം വരെയാണ് കുടുംബം ഇതിനായി സമയം അനുവദിച്ചിട്ടുളളത്. ചേരാനല്ലൂർ സ്റ്റേഷനിലെത്തിയ എഡിജിപി: പി വിജയൻ പൊലീസിന്റെ വീഴ്ച്ച ഉൾപ്പെടെ പരിശോധിക്കുമെന്ന് വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് കമ്മിഷണറും പ്രതികരിച്ചു.