കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട നുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ (ഒക്ടോബർ16 ന്) ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബി എസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.