ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ നിന്നുള്ള പ്രശസ്ത ബാലസാഹിത്യകാരി ഡോ. ജൂലിയ തെരേസ കൻഹായിക്ക് റൂട്ട്സ് വേൾഡ് സ്കൂളിൽ സ്വീകരണം
താമരശ്ശേരി : ഗയാനയിൽ നിന്നുള്ള പ്രശസ്ത ബാലസാഹിത്യകാരിയും കുട്ടികൾക്കായുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ജൂലിയ തെരേസ കൻഹായിക്ക് താമരശ്ശേരി കൊട്ടാരക്കോത്ത് റൂട്ട്സ് വേൾഡ് സ്കൂളിൽ സ്വീകരണം നൽകി.
സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ ഷഫീർ കൊട്ടാരക്കോത്ത് ഡോ. ജൂലിയ തെരേസ കൻഹായിക്ക് മെമന്റോ സമ്മാനിച്ച് ആദരിച്ചു. വൈസ് പ്രിൻസിപ്പൽ അഹമ്മദ് സിയാദ്, പ്രാദേശിക എഴുത്തുകാരനും അഡ്വക്കേറ്റുമായ ടി.പി.എ. നസീർ, അഡ്മിനിസ്ട്രേറ്റർ ലുബാബ, സ്റ്റാഫ് സെക്രട്ടറി ഷബ്ന കെ.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സർഗാത്മകതയും ഭാവനാശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായകമാകുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.
ഫിൻലൻഡ് മാതൃകയിലുള്ള വിദ്യാഭ്യാസരീതി പിന്തുടരുന്ന റൂട്ട്സ് വേൾഡ് സ്കൂൾ, വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും അനുഭവാധിഷ്ഠിത പഠനത്തിനും സർഗാത്മക ചിന്തകൾക്കും പ്രാധാന്യം നൽകിവരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വ്യക്തികളുമായുള്ള ഇത്തരം സംവേദനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും വിശാലമായ കാഴ്ചപ്പാടുകളും പകരുന്നതാണ്.
