കാസർഗോഡ് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; കവിളിൽ വെടിയേറ്റ മൃതദേഹം നടുറോഡിൽ

യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർ​ഗോഡ് ആദൂറിലാണ് സംഭവം. മുള്ളേരിയ മഞ്ചക്കാൽ സ്വദേശി കാട്ടിപ്പള്ളം മൊയ്തുവിൻ്റെ മകൻ ഹൈദരലി 27 ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് അടുത്തുള്ള ഗ്രൗണ്ടിലാണ് മൃതദേഹം കിടന്നത്. സ്കൂട്ടറിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് കവിളിന് സമീപം വെടിയേറ്റ പാടും സമീപത്തായി തോക്ക് കണ്ടെത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഹ്യത്ത് കാട്ടിപ്പള്ളത്തെ കെ. മുഹമ്മദ് റമീസിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്കുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വെടിപൊട്ടിയതാകാമെന്നാണ് സംശയിക്കുന്നത്.