തൃശൂര്‍ ആനവിഴുങ്ങിയില്‍ കാര്‍ ലോറിക്ക് പിറകിലിടിച്ച് അപകടം; ഒരു മരണം
തൃപ്രയാര്‍: തൃശൂര്‍ വലപ്പാട് ആനവിഴുങ്ങിയില്‍ കാര്‍ ലോറിക്ക് പിറകിലടിച്ച് അപകടം. ഒരാള്‍ മരിച്ചു. കോഴിക്കാട് വേങ്ങേരി സ്വദേശി പാലത്തുകണ്ടി രവീന്ദ്രന്‍ (60) ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.
അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രവീന്ദ്രന്റെ ഭാര്യ ലത(50), മകന്‍ അമിത് (31), ഗീത മണി(64), ശശിധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം.
