താമരശ്ശേരി ഗ്രാമപഞ്ചായത്ത് കറവപ്പശു വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കറവപ്പശു വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഗുണഭോക്താവായ പൊയ്യോട് മലയിൽ സിനി രാജന് കറവപ്പശുവിനെ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ശരീഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ വി. ആർ., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹബീബ്, സമദ് കെ. പി., സൗജ അബ്ദുറഹ്മാൻ, വെറ്ററിനറി സർജൻ ഡോ. ജെറീഷ് എന്നിവർ പങ്കെടുത്തു.
