കോഴിക്കോട് നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം; ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിയും
കോഴിക്കോട് പൊതുസ്ഥലത്ത് യുവതിക്ക്
ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. അശോകപുരം ജംഗ്ഷനില്‍ മീന്‍വില്‍പ്പന നടത്തുകയായിരുന്ന ശാമിലി എന്ന യുവതിയെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം ഭര്‍ത്താവ് പൊതുസ്ഥലത്തുവെച്ച് മദ്യലഹരിയില്‍ മര്‍ദിച്ചത്. ഭര്‍ത്താവ് നിരന്തരം മര്‍ദിക്കാറുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയാല്‍ ഒത്തുതീര്‍പ്പാക്കുകയാണ് പതിവെന്നും ശാമിലി പറയുന്നു. ശാമിലിയുടെ വാഹനവും ഭര്‍ത്താവ് ചവിട്ടി നിലത്തിട്ടു.
സംഭവത്തെക്കുറിച്ച് യുവതി പറഞ്ഞത് ഇങ്ങനെ: ''ചേച്ചീനേയും പച്ച തോന്നിവാസം വിളിച്ചു. തെളിവ് എന്ന തരത്തിലാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ഇല്ലെങ്കില്‍ വിവരം വീട്ടുകാര്‍ ഇടപെട്ട് കേസ് ഒതുക്കും. കഴിഞ്ഞ 12 വര്‍ഷകാലമായി ഞാന്‍ ഇത് അനുഭവിക്കുന്നു. ചെറിയ അടിയൊന്നുമല്ല. എന്റെ എത്രയോ പരാതികള്‍ നടക്കാവ് സ്റ്റേഷനില്‍ ഉണ്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ല. മറിച്ച് എന്നെ അടിച്ചയാള്‍ നല്‍കിയ പരാതി അവിടെ ഉണ്ട്. ഭാര്യയും ഭര്‍ത്താവും ഒത്തുതീര്‍പ്പാക്കണം എന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. മക്കളെ വിചാരിച്ചിട്ടാണ് ഒപ്പം നില്‍ക്കുന്നത്.'' യുവതി പ്രതികരിച്ചു.
ഇനിയും എന്തെങ്കിലും ചെയ്താല്‍ ആസിഡ് ഒഴിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് മീന്‍ വില്‍പ്പന നടത്തുന്നതെന്നും യുവതി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍