കെഎസ്ഇബി ട്രാൻസ്ഫോമർ പരിസരം കാടുമൂടിക്കിടക്കുന്നു യാത്രക്കാർക്ക് അപകടഭീഷണി

താമരശ്ശേരി: കോരങ്ങാട് അങ്ങാടിക്ക് സമീപം കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ കാടുപിടിച്ച് കിടക്കുന്നത് കാരണം കാൽനട യാത്രക്കാർക്ക്  സുരക്ഷാ  ഭീഷണിയാകുന്നു.

സമീപത്തെ പെട്ടിക്കടയിൽ സാധനങ്ങൾ ഉൾപ്പെടെ വാങ്ങാൻ വരുന്ന ആളുകൾക്ക് ഏതുനിമിഷവും വൈദ്യുതി ആഘാതം ഏൽക്കാൻ സാധ്യത ഉണ്ട്. 

അതേസമയം  കാലവർഷം എത്തുന്നതോടെ  സമീപത്തെ  ട്രാൻസ്ഫോർമറിൽ നിന്ന്  വൈദ്യുതി ആഘാതം ഏൽക്കാൻ സാധ്യതയുള്ള പെട്ടിക്കട   മറ്റൊരിടത്തേക്ക്  മാറ്റിയില്ലെങ്കിൽ     കൊച്ചുകുട്ടികൾക്ക് ഉൾപ്പെടെ വൈദ്യുതി ആഘാത ദുരന്തങ്ങൾ  വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍