മനുഷ്യാവകാശ സംഘടനകളുടെ മാതൃകാപരമായ പ്രവർത്തനം ഇന്നിൻ്റെ ആവശ്യകതയാണെന്ന് ജെ.ടി.അബ്ദുറഹിമാൻ.
താമരശ്ശേരി:മനുഷ്യാവകാശ സംഘടനകളുടെ മാതൃകാപരമായ പ്രവർത്തനം ഇന്നിൻ്റെ ആവശ്യകതയാണെന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംഘടനയായ HRSM കോഴിക്കോട് ജില്ലാ കമ്മിറ്റി
താമരശ്ശേരിയിൽ വെച്ച് നടത്തിയ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ക്വാറൻ്റയിനിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗികൾക്ക് ഭക്ഷണങ്ങളെത്തിച്ചു നൽകിയ പൊതുപ്രവർത്തകനായ റഫീഖ് തച്ചംപൊയിലിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നറുക്കെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി അമേഘ് ദേവിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ജോയിൻ്റ് രജിസ്ട്രാർ ഫിലിപ്പ് പാറക്കൽ കാഷ് അവാർഡ് നൽകി ആദരിച്ചു..
സംസ്ഥാന സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ജില്ലാ വൈ. പ്രസിഡണ്ട് കെ. സരസ്വതി, ജില്ലാ കോഡിനേറ്റർ സലാം കന്നൂട്ടിപ്പാറ, ജിഷ അമ്പായത്തോട്, ബിനീഷ് പുന്നക്കൽ, റാഫി പരപ്പൻ പൊയിൽ, അശ്വന്ത് വടകര,മഹേന്ദ്രൻ ചുങ്കം,ഫസൽ കാരാട്ട്, രാജേഷ് കോരങ്ങാട്, അർബ്ബൻ കോ-ഓപ്പ് ബേങ്ക് വൈസ് പ്രസിഡണ്ട് റഹീം എടക്കണ്ടി എന്നിവർ ആശംസകളർപ്പിച്ചു.
ജില്ലാ സെക്രട്ടറി സലീന ടീച്ചർ സ്വാഗതവും, ട്രഷറർ ഫയാസ് കോരങ്ങാട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍