പെരുമൺ ദുരന്തത്തിന് ഇന്നേക്ക് 33 വയസ്സ്
അഞ്ചാലുംമൂട് ∙ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്നേക്ക് 33 വർഷം തികയുന്നു. 1988 ജൂലൈ 8ന് 1.15ന് ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ ഐലൻഡ് എക്സ്പ്രസ് ട്രെയിൻ പെരുമൺ പാലത്തിൽ നിന്നു അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ ഓർമ ദിനമാണ് ഇന്ന്. അപകടത്തിൽ തകർന്ന പാലം പുതുക്കി നിർമിച്ചതിനൊപ്പം പുതിയ റെയിൽവേ പാലവും വന്നു.
ഇപ്പോൾ അഷ്ടമുടി കായലിനു കുറുകെ റെയിൽവേ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമാണം ആരംഭിച്ചിട്ടുണ്ട്. പെരുമൺ– കണ്ണങ്കാട് പാതയിലുൾപ്പെട്ട വലിയ പാലമാണ് നിർമിക്കുന്നത്. ഒരു നാടിന്റെ വർഷങ്ങളുടെ കാത്തിരിപ്പാണ് പുതിയ പാലം നിർമാണത്തോടെ സഫലമാകുന്നത്.
പെരുമൺ ജങ്കാർ കടവിനു സമീപം പനയം പഞ്ചായത്ത് നിർമിച്ചിട്ടുള്ള സ്മൃതി മണ്ഡപം പാലം നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്യേണ്ടി വരുമെന്നതിനാൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ച പുതിയ പാലം പെരുമൺ ട്രെയിൻ ദുരന്ത സ്മാരകമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍