നെടുമലയിലും പരിസര പ്രദേശങ്ങളിലും ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കം


കൊടുവള്ളി: കൊടുവള്ളി മുനിസിപാലിറ്റിയിലെ നെടുമലയിലും  കുന്ദമംഗലം പഞ്ചായത്തിലെ മാരിയോട്, മയിലാടിപ്പാറ (ശ്മശാനത്തിനടുത്ത പ്രദേശം) തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി കച്ചവടവും ഉപഭോഗവും തടയുന്നതിനായി  ലഹരി വിരുദ്ധ കമ്മറ്റിയ്ക്ക് രൂപം നൽകി.
മയക്കുമരുന്ന് കച്ചവടത്തിനായി പല സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർ നാടിന് ഭീഷണിയാകുന്ന അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്. ഇതിനെ  ചെറുക്കുന്നതിനായി പ്രദേശത്തെ ഓരോ വീട്ടിൽ നിന്നും അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കമ്മറ്റി രൂപീകരിച്ചത്.
ലഹരി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രദശവാസികളുടെ സംഗമം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. നെടുമല ഡിവിഷൻ കൗൺസിലർ ഇ.ബാലൻ അധ്യക്ഷനായി.
മുനിസിപാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മൊയ്തീൻ കോയ
കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് എന്നിവർ പ്രഭാഷണം നടത്തി. ഇ.വിനീഷ് കുമാർ സ്വാഗതവും, ബിബിൽ കെ.പി നന്ദിയും പറഞ്ഞു.
മൊയ്തീൻ കുട്ടി സഖാഫി, ഉമ്മർ, അബ്ദുൾ അസീസ്, എ.എം ഭാസ്കരൻ, യു.സത്യനാഥ് ഉമ്മളത്തൂർ, ഷംസുദ്ധീൻ, സിദ്ധിഖ് മാതോലത്ത്, പി.പി ബാബുരാജ്, കെ.പി.കൃഷ്ണൻ, സക്കീർ, വി.കെ.ബാലൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ:

ലിജി പുൽക്കുന്നുമ്മൽ
ടി.മൊയ്തീൻ കോയ
ഇ. ബാലൻ
ചന്ദ്രൻ തിരുവലത്ത്, ഹസീന എളങ്ങോട്ടിൽ(രക്ഷാധികാരികൾ)

യു. സത്യനാഥ് ഉമ്മളത്തൂർ (ചെയർ)
എം.എം.ഭാസ്ക്കരൻ, പി.പി.ബാബുരാജ് (വൈ. പ്രസി.
ഇ.വിനീഷ് കുമാർ (കൺവീ.) ജയചന്ദ്രൻ.എൻ.എം, ബിബിൽ കെ.പി ( (ജോ. കൺവീ.)
ഷിജു. പി.കെ. (ട്രഷറ.)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍