വി ട്രസ്റ്റ്‌ കണ്ണാശുപത്രി- കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ നിർദ്ധന രോഗികൾക്കായുള്ള ചികിത്സാ ആനുകൂല്യ പദ്ധതിക്ക് തുടക്കം കുറിച്ചു


താമരശ്ശേരി: വി ട്രസ്റ്റ്‌ ഹെൽത്ത്‌ കെയർ  കാരുണ്യ സ്പർശം കെയർ ഫൌണ്ടേഷൻ പരസ്പരണ സഹകരണത്തിന് ധാരണ ഒപ്പുവെച്ചു.  
വി ട്രസ്റ്റ്‌ കണ്ണാശുപത്രിയുടെ ബാലുശ്ശേരി, താമരശ്ശേരി ബ്രാഞ്ചുകളിൽ പരിശോധന, ടെസ്റ്റുകൾ, തിമിര ശാസ്ത്രക്രിയ  എന്നിവക്ക് കേരളത്തിലെ ഏത് ഭാഗത്ത് ഉള്ള നിർദ്ധനരരായരോഗികൾക്കുംപദ്ധതിയിലൂടെ ആനുകൂല്യം ലഭ്യമാകും. വി ട്രസ്റ്റ്‌ ചെയർമാൻ മുഹ്‌യിദ്ദീൻ ഷാ, മാനേജിങ് ഡയറക്ടർ ഡോ. സി പി ശാഹുൽ ഹമീദ്,  കാരുണ്യസ്പർശം സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ബാലുശ്ശേരി, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുൽ കലാം പാപ്ലശ്ശേരി എന്നിവർ ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. വി ട്രസ്റ്റ് ഡയറക്ടർമാരായ മശ്ഹൂർ അലി, നുഫൈൽ, കാരുണ്യ സ്പർശം സംസ്ഥാന ഭാരവാഹികളായ ഫയാസ്‌ കോരങ്ങാട്, ഗഫൂർ കരണി, മുജീബ് ബാലുശേരി, മുഹമ്മദ്‌ ചേളന്നൂർ അംഗങ്ങളായ മുനീർ അക്കര, നജീബ്‌ അരീക്കൽ
എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍