വാഹനമിടിച്ച് പരിക്കേറ്റ നായയ്ക്ക് യുവാക്കൾ തുണയായി.

താമരശ്ശേരി:വാഹനമിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ തെരുവുനായയ്ക്ക്‌ സഹായവുമായി യുവാക്കൾ. 

കോരങ്ങാട് ഐ എച്ച്  ആർഡി കോളേജിന്  മുൻവശത്തെ റോഡിൽ അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റു കിടന്ന  നായയെ ഒരു കിലോമീറ്റർ അടുത്തുള്ള ചുങ്കം  മൃഗാശുപത്രിയിൽ   പിക്കപ്പ് വാഹനത്തിൽ കയറ്റി  എത്തിച്ചെങ്കിലും ആശുപത്രി അടഞ്ഞു  കിടക്കുകയായിരുന്നു. തുടർന്ന് കാരാടിയിൽ മൃഗ ഡോക്ടറെ സമീപിച്ചെങ്കിലും  രക്ഷയുണ്ടായില്ല.

പിന്നീട് ഏഴ് കിലോമീറ്റർ അകലെയുള്ള
ഏകരൂൽ മൃഗാശുപത്രിയിൽ  എത്തിച്ചാണ് ചികിത്സ ലഭ്യമാക്കിയത്.
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് പരിക്കേറ്റ നായ. അമ്മയെ കാണാതെ അലഞ്ഞു തിരിഞ്ഞു  നടക്കുകയായിരുന്ന  കുഞ്ഞുങ്ങളെ
അമ്മയുടെ അടുത്ത് എത്തിക്കാനും യുവാക്കൾ മറന്നില്ല.
കോരങ്ങാട് ഓൺലൈൻ ന്യൂസ്
പരസ്യങ്ങൾക്ക് വിളിക്കുക 9847406779

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍