കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങി.
കട്ടിപ്പാറ: കന്നുട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ബാല സാഹിത്യകാരൻ ബിജു കാവിൽ നിർവ്വഹിച്ചു.വിദ്യാരംഗം സ്ക്കൂൾ തല കൺവീനർ സന ഫാത്തിമ വി.എം അധ്യക്ഷയായിരുന്നു.
കുട്ടികളെ സർഗാത്മകതയുടെ ലോകത്തേക്ക് കൈപിടിച്ചു നയിക്കു വാൻ വിദ്യാരംഗം പരിപാടികൾ പ്രയോജനകരമാണെന്ന് ബിജു കാവിൽ ചൂണ്ടിക്കാട്ടി. കുട്ടികളോടൊപ്പം പാട്ടു പാടിയും കഥ പറഞ്ഞും അദ്ദേഹം പരിപാടി ആകർഷകമാക്കി.
സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. കഥകളും പാട്ടുകളും കേൾക്കുക മാത്രമല്ല അവ പുനരാവിഷ്ക്കരിക്കുവാനും കുട്ടികൾ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാരംഗം സ്കൂൾ തല കോർഡിനേറ്റർ കെ.ടി.ആരിഫ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
വിദ്യാരംഗം ജോയൻ്റ് കൺവീനർ അബ്ദുൽ ബാസിത്ത് സ്വാഗതവും നസ്ല ഫാത്തിമ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്കു മാറ്റേകി.
കെ പി.ജസീന ടീച്ചർ, നസീം മാസ്റ്റർ , ദിൻഷ ദിനേശ്, കെ.എ ഷാഹിന ടീച്ചർ, ആബിദ ടീച്ചർ മുതലായവർ പരിപാടിക്കു നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍