ജീസസ് ഫൈനലിനുമില്ല; വിമര്‍ശനവുമായി നെയ്മര്‍, സ്വപ്‌ന ഫൈനലിനു മുമ്പേ വിവാദം
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനലിനായി ലോകം കാത്തിരിക്കുകയാണ്. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ നിരയില്‍ ഇറങ്ങാന്‍ ഗബ്രിയേല്‍ ജീസസ് ഉണ്ടാകില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലി താരത്തിനെതിരേ നടത്തിയ ഫൗളിന്റെ പേരില്‍ ജീസസിനെ ഫൈനലിലും വിലക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു.
ചിലി താരം ഇഗ്നിയോ മെനയെ ഗുരുതരമായ തയരത്തില്‍ ഫൗള്‍ ചെയ്തതിന് മത്സരത്തില്‍ താരത്തിന റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് താരത്തിന് പെറുവിനെതിരായ സെമി ഫൈനല്‍ മത്സരം നഷ്ടമായിരുന്നു. എന്നാല്‍ ഇതിനു പുറമേ ഫൈനലില്‍ കൂടി ജീസസിനെ വിലക്കാന്‍ കോണ്‍മിബോള്‍ തീരുമാനിച്ചു.
ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ തീരുമാനത്തിനെതിരേ ഇപ്പോള്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ ഇപ്പോള്‍ മോശം തീരുമാനങ്ങള്‍ എടുക്കുന്നവരുടെ കൈകളിലാണെരന്നും ഇതു ഗെയിമിന് ഒട്ടും നല്ലതല്ലെന്നും നെയ്മര്‍ തുറന്നടിച്ചു.
”ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നവരുടെ കൈകളിലാണമല്ലാ ഗെയിം എന്നത് ഏറെ സങ്കടകരമാണ്. ഇവര്‍ കളിയെ മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്. അത് ഈ തീരുമാനങ്ങളില്‍ നിന്ന് നന്നായി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഈ ഗെയിം ഇനിയും നിലനില്‍ക്കട്ടെ”- പരിഹാസരൂപേണ നെയ്മര്‍ പറഞ്ഞു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍