വിജയത്തേക്കാൾ നമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നത് പരാജയങ്ങളാണ്.
✍️ അഡ്വ - ടി.പി.എ.നസീർ
മനുഷ്യനെ ആഴത്തിൽ പഠിക്കാനും ജീവിതത്തിൽ കൂടുതൽ ശ്രദ്ധാലുവാക്കാനും സഹായിക്കും ! ചില പരാജയങ്ങൾ മനഷ്യ നെ വിനയാന്വിതനാക്കി മാറ്റുന്നു.പരാജയം ഒരാളിൽ മാറ്റങ്ങൾ അനിവാര്യമാക്കുകയും പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയുമാണ് ചെയ്യുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നത വിജയം കാണുമ്പോഴുള്ള സന്തോഷത്തേക്കാൾ എന്നെ അലോസരപ്പെടുത്തുന്നത് തോറ്റു പോയ കുറച്ചു പേരെയോർത്താണ്!
വിജയിക്കുമ്പോൾ മറ്റുള്ളവർ നമ്മെയറിയുമെങ്കിലും ഒരാൾ പരാജയപ്പെടുമ്പോഴാണ് അയാൾ അയാളെ തന്നെ തിരിച്ചറിയാൻ തുടങ്ങുന്നത്. ഇത്തരത്തിലുള്ള ആത്മ നീരീക്ഷണങ്ങളും തിരിച്ചറിവുകളും നമ്മെ ഒടുവിൽ വിജയത്തിലേക്കാണ് കൊണ്ടെത്തിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍