പ്രകൃതിവിരുദ്ധ പീഡനം: കേബിൾ ടി.വി. ഓപ്പറേറ്റർ പിടിയിൽ

പുതിയ ഇന്റർനെറ്റ് കണക്‌ഷൻ നല്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ വേളയിലാണ് ഇയാൾ കുട്ടിയെയും കൂട്ടി പുറത്തുപോയി പീഡനത്തിന് വഴിയൊരുക്കിയത്. വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ പതിനാലുകാരനെയുംകൂട്ടി പോയി. എന്നാൽ പുത്തൂര് എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍