സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസ്  സുപ്രഭാതം ദിനപത്രം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം നിർവഹിക്കുന്നു.

പൂനൂര്‍: സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസ് പൂനൂര്‍ പെയിന്‍ ആന്റ് പാലിയേറ്റിവിനു സമീപ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സുപ്രഭാതം ദിനപത്രം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള കാലമാണിതെന്നും കാരുണ്യത്തിന്റെ കരസ്പര്‍ശമായി മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം സാജിദ പി പൂനൂര്‍, ഗ്രാമപഞ്ചായത്തംഗം കരീം മാസ്റ്റര്‍, പി എസ് മുഹമ്മദലി, പി എച്ച് ഷമീര്‍, സ്പര്‍ശം ട്രസ്റ്റ് ചെയര്‍മാന്‍ മന്‍സൂര്‍ അവേലത്ത്, സെക്രട്ടറി സാദിഖ് വേണാടി, ട്രഷറര്‍ വി കെ ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, എയര്‍ ബെഡ്, വീല്‍ചെയറുകള്‍, വാക്കറുകള്‍, മരുന്നുകള്‍ തുടങ്ങിയവ പനങ്ങാട്, ഉണ്ണികുളം, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത് ജീവകാരുണ്യ- ആരോഗ്യ സേവന മേഖലയില്‍ മൂന്നു വര്‍ഷമായി സ്പര്‍ശം പ്രവര്‍ത്തിച്ചുവരുന്നു. 

ജീവകാരുണ്യ- ആരോഗ്യ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന പൂനൂര്‍ സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസ് സുപ്രഭാതം ദിനപത്രം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍