പുറത്തേക്കെടുത്ത കാർ കിണർ ഭിത്തിയിടിച്ച് തകർത്തു; കുട്ടികൾ വെള്ളത്തിൽ വീണു
അത്യപൂർവമായ രക്ഷപെടലിന്റെ ആശ്വാസത്തിലാണ് പൊൻകുന്നം മുഹമ്മദ് ഷബീറിന്റെ കുടുംബം. ഇന്നലെ രാവിലെയോടെ മുഹമ്മദ് ഷബീര്‍ വീടിന്റെ പോർച്ചിൽ നിന്ന് പുറത്തേക്ക് എടുത്ത കാർ നിയന്ത്രണം വിട്ട് കിണറിന്റെ മതിൽ ഇടിച്ച് തകർത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കിണറിന്റെ ചുറ്റുമതിലിൽ ഇരുന്നിരുന്ന രണ്ട് കുട്ടികൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ചാടിയ പിതൃസഹോദരൻ ഇരുവരെയും രക്ഷിച്ചു.
എട്ടടിയോളം ആഴമുള്ള വെള്ളത്തിലേക്കാണ് 14കാരി ഷിഫാനയും ഷിഫാനയുടെ മടിയിലിരുന്ന നാലര വയസുകാരി മുഫസിനും വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ സക്കീർ ഹുസൈൻ മൗലവി നേരെ കിണറ്റിലേക്ക് ചാടുകയായിരുന്നു. മൗലവി നീന്തി നിന്നാണ് കുട്ടികളെ ഇരുവരെയും ഉയർത്തിപ്പിടിച്ചത്. കയറിൽ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍