അടിവാരം പൊട്ടികയ്യില്‍ മണ്ണ് ഇടിഞ്ഞു വീണ് വൃദ്ധ മരിച്ചു
അടിവാരം: പൊട്ടികയ്യില്‍ മണ്ണ് ഇടിഞ്ഞു വീണ് വൃദ്ധ മരിച്ചു. അടിവാരം പൊട്ടികയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ(72) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു അപകടം. വീട് നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ പിറക് വശത്തായി ക്രമീകരിച്ച താല്‍കാലിക അടുക്കളയില്‍ കനകമ്മ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെയാണ് അപകടം.
ബഹളംകേട്ട് അയല്‍വാസികള്‍ ഒടിയെത്തിയപ്പോഴേക്കും തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം മണ്ണിലടിയില്‍ അകപ്പെട്ടിരുന്നു. പരിസരത്ത് ആളുകളില്ലാതിരുന്നതും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ദൃക്സാക്ഷികള്‍ മറ്റുള്ളവരെ വിവരമറിയിച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മണ്ണ് കനമ്മയെ ഭൂരിഭാഗവും മൂടിയിരുന്നു. ഏകദേശം നാല്‍പത് മിനിറ്റോളം മണ്ണു മാറ്റാന്‍ മാത്രം വേണ്ടി വന്നു.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലും കനകമ്മ നിലവിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മകനും മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമായിരുന്നു കനകമ്മ താമസിച്ചിരുന്നത്.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍