പൂനൂർ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ നിയന്ത്രണം
തഹസിൽദാർക്ക് നിവേദനം നൽകി
താമരശ്ശേരി: വർഷങ്ങൾക്ക് മുമ്പ് വിൽപന നടത്തിയ പൂനൂർ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി മേഖല ജനകീയ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് തഹസിൽദാർക്ക് നിവേദനം നൽകി. 1990 ൽ എ വി തോമസ് ആൻറ് കമ്പനി എസ്റ്റേറ്റ്ഭൂമി വിൽപന നടത്തിയപ്പോൾ തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി ലഭിച്ചതും കർഷകർ വില കൊടുത്തു വാങ്ങിയതുമായ ഭൂമിയലാണ് ഇപ്പോൾ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തി നൂറുക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
ഇത് മൂലം പ്രസ്തുത ഭൂമിയിൽ പുതിയ വീടോ കെട്ടിടമോ നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല. പെർമിറ്റ് ലഭിച്ച് പണി പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ നിഷേധിക്കുകയും ചെയ്യുന്നു. ജനകീയ കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി.സെബാസ്റ്റ്യൻ, പി.എം.അബ്ദുൽ മജീദ്, പി.സി.റഹീം മാസ്റ്റർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍